തിരുവനന്തപുരത്ത് 51കാരി വൈദ്യുതാഘാതമേറ്റ് മരിച്ചു; ബന്ധുക്കളുടെ പരാതിയില്‍ 26കാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍
രണ്ടു മാസം മുമ്പാണ് 26 കാരനായ അരുണിനെ ശാഖാ കുമാരി വിവാഹം കഴിച്ചത്.
തിരുവനന്തപുരം: തിരുവനനന്തപുരം കാരക്കോണത്ത് സ്ത്രീ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി (51)യാണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണിനെ പോലിസ് കസ്റ്റഡിയിലെടുത്തു. രണ്ടു മാസം മുമ്പാണ് 26 കാരനായ അരുണിനെ ശാഖാ കുമാരി വിവാഹം കഴിച്ചത്. ക്രിസ്തുമസ് ദീപാലങ്കാരത്തില്‍ നിന്നും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നുവെന്നാണ് അരുണ്‍ പറയുന്നത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലിസ് സൂചിപ്പിച്ചു. ക്രിസ്മസ് അലങ്കാര ദീപങ്ങള്‍ സ്ത്രീയുടെ ശരീരത്തില്‍ ഉണ്ടായിരുന്നതായി കുടുംബം പറയുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.