വയനാട് ജില്ലയില്‍ 524 പേര്‍ക്ക് കൂടി കൊവിഡ്
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.29
വയനാട് : ജില്ലയില്‍ ഇന്ന് 524 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 292 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17. 29 ആണ്. 518 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 88668 ആയി. 81354 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6428 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5065 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
292 പേര്‍ രോഗമുക്തി നേടി. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 40 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 252 പേരുമാണ് രോഗമുക്തരായത്.കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1523 പേരാണ്. 1360 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 17370 പേര്‍. ഇന്ന് പുതുതായി 124 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2824 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 660499 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 630006 എണ്ണത്തിന്റെ ഫലം ലഭിച്ചു. 541338പേര്‍ നെഗറ്റീവും 88668 പേര്‍ പോസിറ്റീവുമാണ്.