ഇന്‍ഡോറില്‍ 59 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയില്‍ ആകെ രോഗികള്‍ 2774
ഇന്‍ഡോര്‍: രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള ജില്ലകളിലൊന്നായ ഇന്‍ഡോറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 59 പേര്‍ക്ക് കൊവിഡ്-19, സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 2774 ആയെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 107 പേര്‍ മരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കൊവിഡ് രോഗികളില്‍ പകുതിയും ഇന്‍ഡോറിലാണ്.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മധ്യപ്രദേശില്‍ ഇതുവരെ 5465 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ 2630 പേരുടെ രോഗം ഭേദമായി. 258 പേര്‍ മരിച്ചു.
രാജ്യത്ത് ഇതുവരെ 1,06,750 പേര്‍ക്ക് രോഗബാധയുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മാത്രം 140 പേര്‍ മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 3,303. നിലവില്‍ 61,149 പേരാണ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. 42,298 പേര്‍ ആശുപത്രി വിട്ടു.