കനത്ത മഞ്ഞ് വീഴ്ച; ടെക്‌സസില്‍ 130 വാഹനങ്ങള്‍ കൂട്ടിയിടിച്ച് ആറ് മരണം

Update: 2021-02-12 04:34 GMT

ഹൂസ്റ്റണ്‍: ടെക്‌സസില്‍ കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ടെക്‌സസിലുള്ള അന്തര്‍സംസ്ഥാന പാതയിലുണ്ടായ കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് 130ലധികം വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്.

കാറുകളും ട്രക്കുകളും പരസ്പരം കൂട്ടിയിടിച്ച് തകര്‍ന്ന അവസ്ഥയിലാണ്. നിരവധിയാളുകള്‍ വാഹനങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ പുറത്തെത്തിക്കാന്‍ ഹൈഡ്രോളിക് റെസ്‌ക്യു ഉപകരണങ്ങളുടെ സഹായം ആവശ്യമായി വേണ്ടി വരുമെന്ന് ഫോര്‍ത്ത് വര്‍ത്ത് ഫയര്‍ ചീഫ് ജിം ഡേവിസ് പറഞ്ഞു. ആശുപത്രിയിലേക്കും മറ്റും ജോലിക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. പോലീസുകാരും കുടുങ്ങിട്ടുണ്ട്. മഞ്ഞും മഞ്ഞ് വീഴചയെയും തുടര്‍ന്ന് ചില വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ വൈകി. കെന്റക്കിയില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റോഡുകളും വൈദ്യുതി ലൈനുകളും തകര്‍ന്ന അവസ്ഥയിലാണ്. തെക്കന്‍ ഇന്ത്യാനയില്‍ സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചിട്ടു. 65 പേരെ ചികില്‍സയ്ക്കായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.




Similar News