പി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന്‍ കമ്മിറ്റി ഡിജിപിക്ക് പരാതി നല്‍കി
തിരുവനന്തപുരം: പി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മുസ് ലിം കോഡിനേഷന്‍ കമ്മിറ്റി കേരള പോലിസ് മേധാവിക്ക് (ഡിജിപി ) പരാതി നല്‍കി. ജനം ടിവി ചര്‍ച്ചയില്‍ ഇന്ത്യയിലെ മുഴുവന്‍ മുസ് ലിംങ്ങളും തീവ്രവാദികള്‍ ആണെന്നും അവര്‍ പാകിസ്താനിലേക്ക് പോകണമെന്നും പിസി ജോര്‍ജ് ആക്രോശിക്കുകയുണ്ടായി .
ഇതിന്റെ വീഡിയോ ക്ലിപ്പ് ഉള്‍പ്പെടെ പോലിസ് മേധാവിയെ കാണിക്കുകയും മുന്‍പും പിസി ജോര്‍ജ്ജ് ഇങ്ങനെയുള്ള മുസ് ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയ കാര്യവും പോലിസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. പി സി ജോര്‍ജ്ജിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം മുസ് ലിം കോഡിനേഷന്‍ കമ്മിറ്റിക്ക് വേണ്ടി പരാതി നല്‍കിയ ഷാഹിര്‍ മാഷിനും അജ്മല്‍ കല്ലാട്ട്മൂക്കിനും ഡിജിപി രേഖാമൂലം ഉറപ്പുനല്‍കി.