രാജസ്ഥാനില്‍ 611 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Update: 2020-07-26 09:16 GMT

ജയ്പൂര്‍: രാജസ്ഥാനില്‍ 611 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 35,909 ആയി ഉയര്‍ന്നു. നിലവില്‍ 9,935 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുളളത്. 25,353 പേരുടെ രോഗം ഭേദമായി. ഇതുവരെ 621 പേര്‍ക്ക് ജീവഹാനിയുണ്ടായി.

രാജ്യത്ത് ഇന്ന് 48,661 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 705 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 13,85,522, സജീവ കേസുകള്‍ 4,67,882. രോഗമുക്തര്‍ 8,85,577. മരണം 32,063.  

Tags:    

Similar News