വീണ്ടും കഞ്ചാവ് വേട്ട: അരിലോറിയില്‍ കടത്തിയ 65 കിലോ കഞ്ചാവ് പിടികൂടി
ലോറിയ്ക്ക് ഒപ്പം വന്ന കാറില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തതായി എക്സൈസ് വ്യക്തമാക്കി.
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട. അരിലോറിയില്‍ ഒളിപ്പിച്ച് കടത്തിയ 66 കിലോ കഞ്ചാവ് പാലക്കാട് പിടികൂടി. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പാലക്കാട് നടുപ്പുണി ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് അരിലോറിയില്‍ ഡ്രൈവറുടെ സീറ്റിനടിയില്‍ ഒളിപ്പിച്ചു കടത്തിയ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രയില്‍ നിന്നും അരിയുമായി വരികയായിരുന്നു ലോറി.
കേസില്‍ നാലുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ആലത്തൂര്‍ സ്വദേശി ഹക്കീം, തൃശ്ശൂര്‍ സ്വദേശി ജോസഫ് വില്‍സണ്‍, തമിഴ്നാട് നാമക്കല്‍ സ്വദേശി ലോകേഷ്, ശിവഗംഗൈ സ്വദേശി മലൈ ചാമി എന്നിവരാണ് അറസ്റ്റിലായത്. ലോറിയ്ക്ക് ഒപ്പം വന്ന കാറില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തതായി എക്സൈസ് വ്യക്തമാക്കി. അതിര്‍ത്തിയിലൂടെയുള്ള കഞ്ചാവ് കടത്ത് വ്യാപകമാവുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വാളയാര്‍, ഗോപാലപുരം, നടുപ്പുണി, ഗോവിന്ദാപുരം ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. .