അക്രമിക്കപ്പെട്ടത് കൂടുതലും കോണ്‍ഗ്രസ് ഓഫിസുകള്‍; ഇടതു സര്‍ക്കാരിന്റെ കാലത്ത് ആകെ തകര്‍ത്ത 89ല്‍ 67ഉം കോണ്‍ഗ്രസ് ഓഫിസുകള്‍
ലീഗിന്റെ അഞ്ചും ബിജെപി, എസ്ഡിപിഐ, ആര്‍എസ്എസ് എന്നീ സംഘടനകളുടെ ഓരോ ഓഫിസ് വീതവും ആക്രമിക്കപ്പെട്ടിട്ടുണ്ടെന് മുഖ്യമന്ത്രി നിയമസഭയില്‍
തിരുവനന്തപുരം: ഇടതുസര്‍ക്കാറിന്റെ ഭരണകാലത്ത് 89 പാര്‍ട്ടി ഓഫിസുകള്‍ ആക്രമിക്കപ്പെട്ടതായി മുഖ്യമന്ത്രി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും കൂടുതല്‍ ആക്രമണങ്ങളുണ്ടായത് കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെയാണ്. 67 കോണ്‍ഗ്രസ് ഓഫിസുകളും 13 സിപിഎം ഓഫിസുകളുമാണ് ആക്രമിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
എപി അനില്‍കുമാറിന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. മുസ്‌ലിം ലീഗിന്റെ അഞ്ചും ബിജെപി, എസ്ഡിപിഐ, ആര്‍എസ്എസ് എന്നീ സംഘടനകളുടെ ഓരോ ഓഫിസ് വീതവും ആക്രമിക്കപ്പെട്ടിട്ടുണ്ടെന് മുഖ്യമന്ത്രി പറഞ്ഞു.
രജിസ്റ്റര്‍ ചെയ്ത 89 കേസുകളില്‍ 108 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 32 കേസുകളുടെ അന്വേഷണം പൂര്‍ത്തിയായി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു. ഐപിസി 141,142,143 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.