തിരുവനന്തപുരം ജില്ലയില്‍ 7 കണ്ടെയിന്‍മെന്റ് സോണുകള്‍

Update: 2020-08-09 15:26 GMT

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് 7 പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു. ഈ വാര്‍ഡിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ല. ആറ് പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സോണുകള്‍ താഴെ പറയുന്നു:

1. നെയ്യാറ്റിന്‍കര മുന്‍സിപാലിറ്റിയിലെ പുത്തനമ്പലം, മൂന്നുകല്ലിന്‍മൂട്, ടൗണ്‍, വഴിമുക്ക് എന്നീ വാര്‍ഡുകള്‍

2. അണ്ടൂര്‍കോണം ഗ്രാമപഞ്ചായത്തിലെ കരിച്ചറ വാര്‍ഡ്

3. തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ കണിയരങ്കോട്, പനക്കോട്, തൊളിക്കോട് എന്നീ വാര്‍ഡുകള്‍

4. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഡീസന്റ്മുക്ക് വാര്‍ഡ്

5. വെള്ളറട ഗ്രാമപഞ്ചായത്തിലെ അഞ്ചുമരന്‍കാല, കിളിയൂര്‍, മണൂര്‍, പൊന്നമ്പി, മണത്തോട്ടം, പനചമൂട്, കൃഷ്ണപുരം, വേങ്കോട്, പഞ്ചക്കുഴി എന്നീ വാര്‍ഡുകള്‍

6. പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ ചായ്കുളം

7. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കാലടി വാര്‍ഡ് ( ഭാഗികമായി ), കുരിയാത്തി (ഭാഗികമായി), കുടപ്പനക്കുന്ന് (ഭാഗികമായി).

കാലടി - കാലടി സൗത്ത്- മരുതര, ഇളംതെങ്, പരപ്പച്ചന്‍വിള, കരിപ്ര, വിട്ടിയറ, കവലി ജംഗ്ഷന്‍

കുരിയാത്തി - റൊട്ടിക്കട, കെ എം മാണി റോഡ്

കുടപ്പനക്കുന്ന് - ഹാര്‍വിപുരം കോളനി

കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയവ

1. വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ ചൊവള്ളൂര്‍, വിളപ്പില്‍ശാല എന്നീ വാര്‍ഡുകള്‍.

2. കിഴുവില്ലം ഗ്രാമപഞ്ചായത്തിലെ അരിക്കതവര്‍, കുറക്കട, മുടപുരം, വൈദ്യന്റെമുക്ക് എന്നീ വാര്‍ഡുകള്‍

3. മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ടല വാര്‍ഡ്

4. പഴയക്കുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ തട്ടത്തുമല, പരണ്ടക്കുന്ന്, ഷെഡില്‍കട, മഞ്ഞപ്ര എന്നീ വാര്‍ഡുകള്‍

5. കരകുളം ഗ്രാമപഞ്ചായത്തിലെ ഏണിക്കര വാര്‍ഡ്

6. ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ തൊക്കാട് വാര്‍ഡ്. 

Tags:    

Similar News