മധ്യപ്രദേശില്‍ 700 കോടിയുടെ ജിഎസ്ടി തട്ടിപ്പ്: 5 പേര്‍ അറസ്റ്റില്‍

Update: 2022-05-30 03:25 GMT

ഭോപാല്‍: ജിഎസ് ടി തിരിമറിയിലൂടെ 700 കോടി രൂപ തട്ടിയെടുത്ത 5 ഗുജറാത്ത് സ്വദേശികളെ മധ്യപ്രദേശ് പോലിസ് അറസ്റ്റ് ചെയ്തു.

വ്യാജ ജിഎസ്ടി ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റ് രേഖകളുണ്ടാക്കിയാണ് ഇവര്‍ പണം തട്ടിയത്. അതിനുവേണ്ടി മാത്രം 500 വ്യാജ കമ്പനികള്‍ ഉണ്ടാക്കി. ഉപയോഗിച്ച രേഖകളും വ്യജമായിരുന്നു.

വ്യാജ കമ്പനികള്‍ ഉണ്ടാക്കി ഇന്‍പുട് ടാക്‌സ്‌രേഖ സൃഷ്ടിട്ട് പണം തട്ടുകയാണ് ഇവരുടെ രീതി. ഈ രീതിയിലൂടെ 700 കോടി രൂപയാണ് ഇവര്‍ കൈവശപ്പെടുത്തിയത്.

ഇന്‍ഡോറിലെ കേന്ദ്ര ജിഎസ്ടി കമ്മീഷണറേറ്റും മധ്യപ്രദേശ് പോലിസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. പണം ഏതാനും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച ഡിജിറ്റല്‍ വാലറ്റിലേക്ക് മാറ്റിയതായി കണ്ടെത്തി. അധികൃതരുടെ കണ്ണുവെട്ടിക്കാന്‍ സാധാരണ ബാങ്കുകളിലേക്ക് പണം നിക്ഷേപിക്കുന്നത് ഒഴിവാക്കിയിരുന്നു.

മെയ് 25ന് സൂററ്റില്‍നിന്നാണ് മുഖ്യപ്രതിയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ ഭോപാലില്‍നിന്ന് അറസ്റ്റ് ചെയ്തു. അവരുടെ മൊബൈല്‍ ഫോണ്‍, രേഖകള്‍, സീലുകള്‍, ലെറ്റര്‍പാഡുകള്‍, തുടങ്ങിയവ പിടിച്ചെടുത്തു. പ്രതികള്‍ 25-35 പ്രായമുള്ളവരാണ്. 

Tags:    

Similar News