ലോക്ക്ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 749 പേര്‍ക്കെതിരേ കേസ്
ഇന്ന് അറസ്റ്റിലായത് 881 പേരാണ്. 287 വാഹനങ്ങളും പിടിച്ചെടുത്തു.
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 749 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 881 പേരാണ്. 287 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3918 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. നിരീക്ഷണം ലംഘിച്ചതിന് മൂന്നു കേസുകളും രജിസ്റ്റര്‍ ചെയ്തു.
ജില്ല തിരിച്ചുള്ള കണക്ക് (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി-10, 6, 5, തിരുവനന്തപുരം റൂറല്‍- 154, 163, 79
കൊല്ലം സിറ്റി- 46, 59, 15, കൊല്ലം റൂറല്‍-89, 122, 54
പത്തനംതിട്ട- 25, 29, 17, ആലപ്പുഴ- 32, 31, 7, കോട്ടയം - 31, 54, 4
ഇടുക്കി - 67, 31, 6, എറണാകുളം സിറ്റി - 18, 51, 2, എറണാകുളം റൂറല്‍ - 60, 76, 17
തൃശൂര്‍ സിറ്റി - 27, 44, 12, തൃശൂര്‍ റൂറല്‍ - 25, 45, 8
പാലക്കാട് - 33, 56, 19, മലപ്പുറം - 25, 34, 8
കോഴിക്കോട് സിറ്റി - 14, 14, 12, കോഴിക്കോട് റൂറല്‍ - 41, 41, 2
വയനാട് - 37, 2, 13, കണ്ണൂര്‍ - 11, 16, 4, കാസര്‍കോട് - 4, 7, 3