വിവാദ കാര്‍ഷിക നിയമത്തിനെതിരായ പ്രതിഷേധം; യുപിയില്‍ 75കാരനായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

യുപിയിലെ റാംപൂര്‍ ജില്ലയിലെ ബിലാസ്പൂര്‍ സ്വദേശിയായ സര്‍ദാര്‍ കശ്മീര്‍ സിങ് മൊബൈല്‍ ടോയ്‌ലറ്റില്‍ കയര്‍ ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

Update: 2021-01-02 16:06 GMT

ഗാസിയാബാദ്: കേന്ദ്രത്തിന്റെ പുതിയ വിവാദ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് 75 കാരനായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശ്-ഡല്‍ഹി അതിര്‍ത്തിയിലെ ഗാസിപൂരില്‍ ശനിയാഴ്ചയാണ് സംഭവം.

യുപിയിലെ റാംപൂര്‍ ജില്ലയിലെ ബിലാസ്പൂര്‍ സ്വദേശിയായ സര്‍ദാര്‍ കശ്മീര്‍ സിങ് മൊബൈല്‍ ടോയ്‌ലറ്റില്‍ കയര്‍ ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

ഗുരുമുഖിയില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് ഇയാളില്‍നിന്നെ കണ്ടെടുത്തതായി ഇന്ദിരാപുരം പോലിസ് ഡെപ്യൂട്ടി സൂപ്രണ്ട് അന്‍ഷു ജെയിന്‍ പറഞ്ഞു.

കര്‍ഷക താല്‍പര്യങ്ങള്‍ക്ക് എതിരായതിനാല്‍ സര്‍ക്കാര്‍ ഈ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് സിങ് ആത്മഹത്യാക്കുറിപ്പില്‍ ആവശ്യപ്പെട്ടതായി ഭാരതീയ കിസാന്‍ യൂനിയന്‍ (ബികെയു) നേതാവ് പറഞ്ഞു.

ഒരു മാസത്തിലേറെയായി ഡല്‍ഹിയിലെ വിവിധ അതിര്‍ത്തി പ്രദേശങ്ങളില്‍ നിയമത്തിനെതിരായ പ്രതിഷേധത്തിന് ബികെയുയും മറ്റ് നിരവധി കര്‍ഷക യൂണിയനുകളും നേതൃത്വം നല്‍കി വരികയാണ്.

Tags:    

Similar News