അസം: കൊവിഡ് രോഗബാധിതരുടെ എണ്ണം പെരുകുന്നു; ഇന്ന് മാത്രം 81 പേര്‍

Update: 2020-06-06 13:32 GMT

ഗുവാഹത്തി: ഇന്ത്യയില്‍ ഏറ്റവും കുറവ് രോഗബാധിതരുണ്ടായിരുന്ന സംസ്ഥാനങ്ങളിലൊന്നായ അസമില്‍ കൊവിഡ് രോഗികളുടെ എണ്ണം പെരുകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മാത്രം 81 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 2,324 ആയി. നിലവില്‍ 1,808 രോഗികളാണ് ചികില്‍സയിലുള്ളത്. രോഗബാധികരടെ എണ്ണം ക്രമേണ വര്‍ധിച്ചിട്ടുണ്ടെങ്കിലും മരണസംഖ്യ ഇപ്പോഴും കുറവുള്ള സംസ്ഥാനങ്ങലൊന്നാണ് അസം. നാല് പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 509 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ഒരാഴ്ചയ്ക്കുള്ളിലാണ് അസമില്‍ 1,186 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച്ചക്കുള്ളില്‍ 52.87 ശതമാനത്തിന്റെ വളര്‍ച്ച.

മെയ് 30ന് സംസ്ഥാനത്ത് 159 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. മെയ് 31ന് 145 എണ്ണം വര്‍ധിച്ചു. ജൂണ്‍ 1ന് 124 എണ്ണം വീണ്ടും കൂടി. ജൂണ്‍ 2ന് 76, ജൂണ്‍ 3ന് 269, ജൂണ്‍ 4ന് 285, ജൂണ്‍ 5ന് 128.

കുടിയേറ്റത്തൊഴിലാളികളുടെ വരവ് വര്‍ധിച്ചതോടെയാണ് ഇന്ത്യയില്‍ മറ്റിടങ്ങളിലെന്ന പോലെ അസമിലും കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നത്.

ഇന്ത്യയില്‍ ആകെ രോഗബാധിതരുടെ എണ്ണം 1,15,942 ആയി. അതില്‍ 6,642 പേര്‍ മരിച്ചുവെന്ന് കേ്ന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. 

Tags:    

Similar News