മുംബൈ: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 8,493 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം സംസ്ഥാനത്ത് 228 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 6,04,358 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ഇന്ന് 11,391 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 1,55,268 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്നത്. 4,28,514 പേര്‍ രോഗമുക്തരായി. 20,265 പേര്‍ മരിച്ചു.
മുംബൈയില്‍ മാത്രം 735 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 40 പേര്‍ മരിച്ചു. മുംബൈയില്‍ ഇതുവരെ 1,29,479 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,04,301 പേര്‍ രോഗമുക്തരായി. 17,707 പേര്‍ ആശുപത്രികളിലുണ്ട്. 7,170 പേര്‍ മരിച്ചു.