ഉംറ നിര്‍വഹിക്കാനെത്തിയ കോഴിക്കോട് സ്വദേശിയായ ബാലന്‍ മക്കയില്‍ മരിച്ചു

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് കുടുംബം അറിയിച്ചു.

Update: 2023-04-11 15:39 GMT

മക്ക: മാതാവിനൊപ്പം ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയ കോഴിക്കോട് സ്വദേശിയായ ബാലന്‍ കുഴഞ്ഞുവീണു മരിച്ചു.കാരശ്ശേരി കക്കാട് സ്വദേശി മുക്കന്‍തൊടി അബ്ദുറഹ്‌മാന്‍(9) ആണ് മരിച്ചത്. മാതാവ് ചക്കിപ്പറമ്പന്‍ കുരുങ്ങനത്ത് ഖദീജയോടൊപ്പം ഉംറയ്‌ക്കെത്തിയതായിരുന്നു അബ്ദുറഹ്‌മാന്‍.താമസിച്ചിരുന്ന ഹോട്ടലില്‍ കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ മക്ക കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലും കുട്ടികള്‍ക്കായുള്ള ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹാഇലില്‍ ജോലിചെയ്യുന്ന പിതാവ് മുക്കന്‍തൊടി നാസര്‍ മക്കയില്‍ ഉണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് കുടുംബം അറിയിച്ചു.





Tags:    

Similar News