നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം; മെഡിക്കല്‍ കോളജിന്റെ ഭാഗത്ത് പിഴവില്ലെന്ന് റിപോര്‍ട്ട്

കണ്ണൂര്‍: കണ്ണൂരില്‍ നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളജിന്റെ ഭാഗത്ത് പിഴവില്ലെന്ന് ആഭ്യന്തര അന്വേഷണ സമിതിയുടെ കണ്ടെത്തല്‍.
നവജാത ശിശുക്കള്‍ക്ക് വാക്‌സിന്‍ എടുക്കുന്ന സൂചിയല്ല കുട്ടിയുടെ ശരീരത്തില്‍ നിന്നും കണ്ടെടുത്തതെന്നാണ് റിപോര്‍ട്ട്. ബിസിജി എടുക്കുന്നതിനിടയില്‍ കുട്ടിയുടെ തുടയില്‍ സൂചി കണ്ടെത്തി എന്നായിരുന്നു വീട്ടുകാരുടെ ആരോപണം. എന്നാല്‍ സൂചി കണ്ടെത്തി എന്നു പറയുനന്നിടത്ത് വാക്‌സിന്‍ എടുത്തിട്ടില്ലെന്നാണ് അന്വേഷണ സമിതിയുടെ റിപോര്‍ട്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണ് എന്നാണ് സമിതിയുടെ കണ്ടെത്തല്‍.