വസ്ത്രം മാറിയെടുക്കാനെത്തിയ പന്ത്രണ്ടുകാരനെ ക്രൂരമായി ആക്രമിച്ച് തുണിക്കടയിലെ ജീവനക്കാരന്‍( വിഡിയോ)

Update: 2025-03-22 08:39 GMT
വസ്ത്രം മാറിയെടുക്കാനെത്തിയ പന്ത്രണ്ടുകാരനെ ക്രൂരമായി ആക്രമിച്ച് തുണിക്കടയിലെ ജീവനക്കാരന്‍( വിഡിയോ)

കോഴിക്കോട്: തുണിക്കടയില്‍ വസ്ത്രം മാറിയെടുക്കാനെത്തിയ പന്ത്രണ്ടുകാരനെ ക്രൂരമായി ആക്രമിച്ച് തുണിക്കടയിലെ ജീവനക്കാരന്‍. കോഴിക്കോട് തൊട്ടില്‍ പാലത്താണ് സംഭവം. കുട്ടിയുടെ മാതാവിനു മുന്നിലിട്ടാണ് ഇയാള്‍, കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിനു ശേഷം കുട്ടിയെ താഴേക്ക് തളളിയിടുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു.

Tags:    

Similar News