കോടിയേരിയെ അപമാനിച്ച് പോസ്റ്റ്; സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

കായംകുളം ചെമ്പകശേരി സ്വദേശി വിഷ്ണു ജി കുമാറാണ് പിടിയിലായത്.

Update: 2022-10-03 12:26 GMT
കോടിയേരിയെ അപമാനിച്ച് പോസ്റ്റ്; സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

കൊല്ലം: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കായംകുളം ചെമ്പകശേരി സ്വദേശി വിഷ്ണു ജി കുമാറാണ് പിടിയിലായത്.

പത്തനാപുരം പോലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്‌റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍ മുള്ളുമല എസ്‌റ്റേറ്റിലെ ഡ്രൈവറാണ് വിഷ്ണു.

Tags:    

Similar News