പ്രവാചകനെ നിന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റ്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Update: 2023-12-13 15:35 GMT
പ്രവാചകനെ നിന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റ്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആലപ്പുഴ: പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിക്കുന്ന കാര്‍ട്ടൂണ്‍ ചിത്രങ്ങളും അടിക്കുറിപ്പുകളും ചേര്‍ത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലിസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മാന്നാര്‍ കുരട്ടിശ്ശേരി 17ാം വാര്‍ഡിലെ കടമ്പാട്ട് കിഴക്കേതില്‍ പ്രസന്നകുമാറി(56)നെയാണ് അറസ്റ്റ് ചെയ്തത്. മതവിദ്വേഷം പടര്‍ത്തുന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരെ മാന്നാര്‍ ടൗണ്‍ പുത്തന്‍ പള്ളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയും ഷാനവാസ് എന്നയാളും മാന്നാര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മതസ്പര്‍ധയുണ്ടാക്കണമെന്നും വര്‍ഗീയകലാപം ഉണ്ടാക്കണമെന്നുമുള്ള ലക്ഷ്യത്തോടെ മുഹമ്മദ് നബിയുടെ വികൃതമായ ചിത്രമുണ്ടാക്കി ഫേസ് ബുക്കില്‍ പ്രചരിപ്പിച്ചെന്നാണ് കേസ്. പ്രസന്നകുമാറിനെതിരേ നേരത്തെയും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Tags:    

Similar News