മന്ത്രി കെ രാധാകൃഷ്ണനെതിരേ ജാതീയാധിക്ഷേപം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Update: 2024-01-04 11:57 GMT
മന്ത്രി കെ രാധാകൃഷ്ണനെതിരേ ജാതീയാധിക്ഷേപം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
പത്തനംതിട്ട: മന്ത്രി കെ രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തിരുവല്ല കടപ്ര സ്വദേശി ശരത് നായറെയാണ് അറസ്റ്റ് ചെയ്തത്. മന്ത്രി കെ രാധാകൃഷ്ണന്‍ ശബരിമല സന്ദര്‍ശനം നടത്തിയ ഫോട്ടോ ഉപയോഗിച്ച് സാമൂഹികമാധ്യമത്തിലൂടെ ജാതീയാധിക്ഷേപം നടത്തി പോസ്റ്റിടുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഫാന്‍ഫൈറ്റ് ക്ലബ്ബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് മന്ത്രിയുടെ ജാതിപ്പേര് അടക്കം വിളിച്ച് പോസ്റ്റിട്ടത്. തുടര്‍ന്ന് ഡിവൈഎഫ്‌ഐ തിരുവല്ല പോലിസില്‍ പരാതി നല്‍കി. സംഭവത്തില്‍ കലാപാഹ്വാനം, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം ഉള്‍പ്പെടെയാണ് ചുമത്തിയത്.
Tags:    

Similar News