ജാതി അധിക്ഷേപം: നര്‍ത്തകി സത്യഭാമ ​​കോടതിയിൽ ഹാജരായി

Update: 2024-06-15 07:26 GMT

കൊച്ചി: ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതിയധിക്ഷേപം നടത്തിയെന്ന കേസില്‍ മോഹിനിയാട്ടം നര്‍ത്തകി  സത്യഭാമ കോടതിയില്‍ ഹാജരായി. നെടുമങ്ങാട് എസ്‌സി എസ്ടി പ്രത്യേക കോടതിയില്‍ ഒരാഴ്ചക്കുള്ളില്‍ ഹാജരാകാന്‍ സത്യഭാമക്ക് ഹൈകോടതി നിര്‍ദേശം നല്‍കിയിരുന്നു. ജസ്റ്റിസ് കെ ബാബുവാണ് ഉത്തരവിട്ടത്.

ജാമ്യാപേക്ഷ നല്‍കിയാല്‍ അന്നുതന്നെ തീര്‍പ്പാക്കാനും കോടതിക്ക് ഹൈകോടതി നിര്‍ദേശം നല്‍കിയിരുന്നു. കേസില്‍ സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു.നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെതിരെ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സത്യഭാമ ജാതി അധിക്ഷേപം നടത്തിയത്. ഇതിനെതിരെ രാമകൃഷ്ണന്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

പട്ടിക ജാതിപട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയപ്രകാരം ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് സത്യഭാമക്കെതിരെ പോലിസ് കേസെടുത്തത്. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനാണ് ആല്‍എല്‍വി രാമകൃഷ്ണന്‍. അധിക്ഷേപം വിവാദമായപ്പോള്‍ അത് വിശദീകരിച്ചപ്പോഴും സത്യഭാമ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഒടുവില്‍ മാപ്പുപറയുകയും ചെയ്തിരുന്നു. വിവാദത്തില്‍ നിരവധി പേരാണ് ആര്‍എല്‍വിക്കു പിന്തുണയുമായെത്തിയത്.

Tags:    

Similar News