മധുരൈ: മധുരൈ അവനിയാപുരം പ്രദേശത്ത് കഴിഞ്ഞ ദിവസം നടന്ന ജെല്ലിക്കെട്ട് കാളയോട്ട മല്‍സരത്തിനിടയിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 80 പേര്‍ക്ക് പരിക്കുപറ്റി. ആരോഗ്യവകുപ്പാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറപ്പെടുവിച്ചത്.
പരിക്കേറ്റവരില്‍ 38 കാളയോട്ടക്കാരും 24 കാളഉടമകളും 18 കാണികളും ഉള്‍പ്പെടുന്നു. കാളയുടെ കുത്തേറ്റാണ് അപകടമുണ്ടായത്.
കൊവിഡ് സാഹചര്യത്തില്‍ 300 കാളകള്‍ക്കും 150 കാണികള്‍ക്കുമായിരുന്നു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. പക്ഷേ, നൂറുകണക്കിന് ഗ്രാമവാസികള്‍ ബാരിക്കേഡിനു പുറത്ത് കെട്ടിടങ്ങളുടെ മുകളില്‍ സ്ഥാനം പിടിച്ചിരുന്നു.
പൊങ്കലിനോടനുബന്ധിച്ചാണ് ജെല്ലിക്കെട്ട് കാളയോട്ട മല്‍സരം നടത്താറുള്ളത്.
കൂടുതല്‍ കാളകളെ കീഴ്‌പ്പെടുത്തുന്നയാള്‍ക്ക് മുഖ്യമന്ത്രി കാറും കാളഉടമയ്ക്ക് ബൈക്കും സമ്മാനം നല്‍കിയിരുന്നു.