എ ഫാറൂഖ്: വിടപറഞ്ഞത് കഴിവുറ്റ സാമൂഹ്യ സേവകനെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം

Update: 2020-12-13 15:24 GMT

ജിദ്ദ: കഴിഞ്ഞ ദിവസം മരണപ്പെട്ട എ. ഫാറൂഖ് ശാന്തപുരം തന്റെ കഴിവുകള്‍ ഏതെല്ലാം മേഖലയില്‍ ആര്‍ക്കെല്ലാം സഹായകമാക്കാന്‍ സാധിക്കുമെന്ന് തെളിയിച്ച വ്യക്തിത്വമായിരുന്നുവെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റര്‍ ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രവാസത്തിലും ഔദ്യോഗിക ജീവിതത്തിന്റെ തിരക്കിനിടയിലും ജീവകാരുണ്യരംഗത്ത് അദ്ദേഹം നിറഞ്ഞുനിന്നു. അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന് വലിയ നഷ്ടമാണ്. സര്‍വ്വശക്തന്‍ അദ്ദേഹത്തിന്റെ പരലോകജീവിതം സന്തോഷകരമാക്കുകയും ദു:ഖാര്‍ത്തരായ കുടുംബത്തിന് സമാധാനവും ക്ഷമയും നല്‍കുകയും ചെയ്യട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റര്‍ പ്രസിഡണ്ട് മുഹമ്മദ് സാദിഖ് വഴിപ്പാറ, ജനറല്‍ സെക്രട്ടറി മുഹമ്മദലി വെങ്ങാട് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Similar News