മണിപ്പൂര്‍ കലാപം രൂക്ഷം; ബിജെപിയില്‍ കൂട്ടരാജി; ജിരിബാമിലെ പ്രധാന നേതാക്കള്‍ രാജിവച്ചു
ജിരിബാം: മണിപ്പൂരില്‍ കലാപം രൂക്ഷമാകുമ്പോള്‍ ബിജെപിയില്‍ കൂട്ടരാജി. ജിരിബാമിലെ എട്ട് പ്രധാന നേതാക്കള്‍ രാജിവച്ചു. ബിരേന്‍ സര്‍ക്കാരിനെതിരായ പ്രതിഷേധ സൂചകമായാണ് രാജി. കൂട്ട രാജിയില്‍ ബിജെപി ജിരിബാം മണ്ഡലിന്റെ പ്രമുഖ ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും ഉള്‍പ്പെടുന്നു.
കെ. ജാദു സിംഗ് പ്രസിഡന്റ്, മുതും ഹേമന്ത സിംഗ് ജനറല്‍ സെക്രട്ടറി, പി. ബിരമണി സിംഗ് ജനറല്‍ സെക്രട്ടറി (ഓര്ഗനൈസേഷന്), മുതും ബ്രോജേന്ദ്രോ സിംഗ് എക്സിക്യൂട്ടീവ് അംഗം, ടി. മേഘജിത് സിംഗ് എക്സിക്യൂട്ടീവ് അംഗം, എല്‍. ചാവോബ സിംഗ് എക്സിക്യൂട്ടീവ് അംഗം ഉള്‍പ്പെടെ രണ്ട് പേര് എന്നിവരാണ് രാജിവച്ചത്. കാര്യക്ഷമമായ ഭരണത്തിന്റെ അഭാവവും, നിലവിലുള്ള വംശീയ, ക്രമസമാധാന പ്രതിസന്ധി പരിഹരിക്കാത്തതുമാണ് സ്ഥാനമൊഴിയാനുള്ള തങ്ങളുടെ കൂട്ടായ തീരുമാനത്തിലേക്ക് നയിച്ചതെന്ന് രാജിക്കത്തില്‍ പറയുന്നു.