അനുമതിയില്ലാതെ ഉംറ നിര്‍വഹിച്ചാല്‍ 10000 റിയാല്‍ പിഴ
അനുമതിയില്ലാതെ മസ്ജിദുല്‍ ഹറാമില്‍ നമസ്‌ക്കരിച്ചാലും പിഴ ഈടാക്കും
റിയാദ്: അനുമതിയില്ലാതെ ഉംറ നിര്‍വഹിക്കാനെത്തി പിടിയിലായാല്‍ 10000 റിയാല്‍ വരെ പിഴ നല്‍കേണ്ടിവരുമെന്ന് പൊതു സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതാണെന്നും ആവശ്യപ്പെട്ടു.
അനുമതിയില്ലാതെ മസ്ജിദുല്‍ ഹറാമില്‍ നമസ്‌ക്കരിച്ചാലും പിഴ ഈടാക്കും. 1000 റിയാലാണ് ചുമത്തുക. ഹറമില്‍ കൂട്ടം കൂടി നില്‍ക്കുന്നാലും പിഴ ചുമത്തും. കൊവിഡ് വ്യാപനം തടയുന്നതിനാണ് ഇത്തരം കര്‍ശന നടപടികള്‍ എടുക്കേണ്ടി വരുന്നതെന്നും അഭ്യന്തര മന്ത്രാലയം അറിയിച്ചു.