കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. ആലപ്പുഴ ചേര്‍ത്തല സ്വദേശി ടോമി വര്‍ഗീസാണ് മരിച്ചത്. 57 വയസ്സായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചശേഷം ജാബിര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അല്‍ അറബി എനര്‍ജി ടെക് കമ്പനിയിലെ കരാര്‍ ജീവനക്കാരനാണ്. മൃതദേഹം കൊവിഡ് പ്രോടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിച്ചു.
ഭാര്യ പരേതയായ എല്‍സമ്മ. മക്കള്‍ ടെല്‍ഗി, ടെസിലി.