കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു

Update: 2022-04-01 08:47 GMT

നാറാത്ത് (കണ്ണൂര്‍): ബഹ്‌റയ്‌നില്‍ വ്യാപാരിയായിരുന്ന കണ്ണൂര്‍ സ്വദേശിയായ പ്രവാസി യുവാവ് നാട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. പാമ്പുരുത്തി ഗ്രൗണ്ടിന് സമീപം കൂലോത്ത് പീടികയില്‍ കെ പി നിസാര്‍ (43) ആണ് മരണപ്പെട്ടത്. ചേലേരിയിലെ വീട്ടിലാണ് താമസം. വ്യാഴാഴ്ച രാത്രി 10 മണിയോടെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം. ബഹ്‌റയ്‌നില്‍ ബിസിനസ് നടത്തിവരികയായിരുന്നു. അസുഖം കാരണം കുറച്ചു നാളുകളായി നാട്ടിലാണ്. പരേതനായ കാദര്‍ ആണ് ഉപ്പ. ഉമ്മ : പരേതയായ ആമിന. ഭാര്യ: കെ സി ജുബൈരിയ. മക്കള്‍: നാജിയ, മുഹമ്മദ്, ജസ. മരുമകന്‍: മുന്‍സര്‍(ഖത്തര്‍). സഹോദരങ്ങള്‍: റാബിയ, പരേതരായ ആലി, ഇദ്രീസ്, ഇബ്രാഹിം, അബ്ദുല്ല.

Tags:    

Similar News