ജിദ്ദ: ഉംറ കഴിഞ്ഞു മടങ്ങുന്നതിനിടയില്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍വച്ച് തീര്‍ത്ഥാടക മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി റുഖിയാബീവി(70)യാണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കിംഗ് അബ്ദുള്ള മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബോര്‍ഡിങ് പാസ് ലഭിച്ചതിനുശേഷം എമിഗ്രേഷനുവേണ്ടി ക്യൂ നില്‍ക്കുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
10 ദിവസത്തോളം കിംഗ് അബ്ദുള്ള മെഡിക്കല്‍ സെന്ററില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന റുഖിയാ ബീവി വെള്ളിയാഴ്ച ഉച്ചയോടു കൂടെയാണ് മരിച്ചത്.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകനും കരുനാഗപ്പള്ളി സ്വദേശിയുമായ ബഷീര്‍ കരുനാഗപ്പള്ളിയുടെ നേതൃത്വത്തില്‍ രേഖകള്‍ ശരിയാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. മൃതദേഹം മറവ് ചെയ്യുന്നതിനും രേഖകള്‍ ശരിയാക്കുന്നതിനു മറ്റും ബന്ധുക്കളുടെ സഹായത്തോടെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകരായ ഫൈസല്‍ തമ്പാറ, ബഷീര്‍ കരുനാഗപ്പള്ളി എന്നിവരും കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ബാബുരാജും രംഗത്തുണ്ട്.
ഇസ്ഹാക്ക് കുട്ടി (ഷാജി), ഷാഹിദ, സീനത്ത് എന്നിവര്‍ മക്കളാണ്.