പെരിന്തല്‍മണ്ണ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ സ്വദേശി മരിച്ചു. നെന്മിനി പര്യാടത്ത് റേഷന്‍ കടയുടെ സമീപം താമസിക്കുന്ന കൂരിമണ്ണില്‍ തലാപ്പില്‍ കുഞ്ഞിമൊയ്തീന്‍ ഹാജിയാണ് (87) ബുധനാഴ്ച രാവിലെ 9.30ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. സെപ്റ്റംബര്‍ 21ന് കൊവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നെന്മിനി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: ആയിശക്കുട്ടി ഹജ്ജുമ്മ (മുടിക്കോട്). മക്കള്‍: അബ്ദുല്ല (റിട്ട. പി.ഡബള്യൂ.ഡി എന്‍ജിനീയര്‍), റുഖിയ (ചെമ്മന്തട്ട), അബ്ദുല്‍ അസീസ് (റിട്ട. മാനേജര്‍ എന്‍.സി.സി), അബ്ദുല്‍ മജീദ് (റിട്ട. ജനറല്‍ മാനേജര്‍ ഡി.ഐ.സി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സഫ ഗ്രൂപ്), അബ്ദുല്‍ റഷീദ് (റിയാദ്), റംലത്ത് (വഴങ്ങോട്), അഡ്വ. അബൂബക്കര്‍, മുഹമ്മദ് ഇസ്ഹാഖ് (ജിദ്ദ), ഷാനവാസ് (അഡ്മിന്‍, എ.എല്‍.പി.എസ് ഇന്റര്‍നാഷനല്‍ അക്കാദമി, മേല്‍മുറി), ഉമ്മര്‍ (അധ്യാപകന്‍, ജി.എച്ച്.എസ്.എസ് മങ്കട). മരുമക്കള്‍: ആയിശ (റിട്ട. പി.ഡബള്യു.ഡി എന്‍ജിനീയര്‍), മരക്കാര്‍ ഹാജി (ചെമ്മന്തട്ട), സറഫുന്നീസ (അങ്ങാടിപ്പുറം), വഹിദ ബീഗം (പ്രധാനാധ്യാപിക, ജി.എച്ച്.എസ്.എസ് പെരിന്തല്‍മണ്ണ), ഉമൈബ ബാനു, സൈനുദ്ദീന്‍ വഴങ്ങോട് (റിട്ട. പട്ടിക്കാട് ബാങ്ക് സെക്രട്ടറി), റസിയ മുള്ള്യാകുര്‍ശ്ശി (അധ്യാപിക, ടി.ടി.ഐ തൂത), ഖമറുന്നീസ, സുമയ്യ, ലബീബ (അധ്യാപിക, എ.എല്‍.പി.എസ് പാണ്ടിക്കാട് നോര്‍ത്ത്).