മലപ്പുറം സ്വദേശി സൗദിയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു

Update: 2020-05-04 12:40 GMT

മക്ക: മലപ്പുറം സ്വദേശി മക്കയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു. വെള്ളില കോഴിക്കോട്ട് പറമ്പ് പരേതനായ വട്ടംതൊടി അഹമ്മദ് കുട്ടിയുടെ മകന്‍ അബ്ദുല്ലയാണ് മക്ക കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ വച്ച് മരിച്ചത്. 35 വയസ്സായിരുന്നു.

രോഗബാധ അധികമായതോടെയാണ് അബ്ദുല്ലയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ജിദ്ദയില്‍ ഹൗസ് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു അബ്ദുല്ലയെ നിയമനടപടികള്‍ക്കു ശേഷം മക്കയില്‍ തന്നെ ഖബറടക്കും. മാതാവ്: ആയിഷ. ഭാര്യ: തസ്ലിയ. മക്കള്‍: നിസ്വ, അജ്‌വ, അംജദ്, ഹയാന്‍. 

Tags:    

Similar News