പൊന്മുണ്ടം: കുറ്റിപ്പാല സ്വദേശി ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ശാന്തീനഗര്‍ റോഡിലെ പാലാട്ട് മജീദിന്റെ മകന് ശംസുദ്ദീന്‍(39) ആണ് മരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശംസുദ്ദീന്‍ ശനിയാഴ്ചയാണ് മരിച്ചത്. നാലു മാസം മുമ്പാണ് ആദ്യമായി ഇദ്ദേഹം ഒമാനിലെത്തിയത്. മാതാവ്: നഫീസ. ഭാര്യ: നുസൈബ. മക്കള്‍: ശാമില്‍, ശബാ. സഹോദരങ്ങള്‍. മന്‍സൂര്‍. റിയാസ്(ഇരുവരും സൗദി), ഇര്‍ഷാദ്. മയ്യിത്ത് ഒമാനില്‍ തന്നെ ഖബറടക്കും.
A native of Ponmundam, died of covid in Oman