വീട്ടുകാര്‍ക്കൊപ്പം ക്വാറിയില്‍ കുളിക്കാനിറങ്ങിയ ഒമ്പതു വയസ്സുകാരന്‍ മുങ്ങി മരിച്ചു
കൊണ്ടോട്ടി ചേപ്പിലിക്കുന്ന് സുബ്രഹ്മണ്യന്റെ മകന്‍ അഭിനന്ദ് (9) ആണു മരിച്ചത്.
മലപ്പുറം: കൊണ്ടോട്ടിയില്‍ വിദ്യാര്‍ത്ഥി ക്വാറിയില്‍ മുങ്ങി മരിച്ചു. കൊണ്ടോട്ടി ബ്ലോക്ക് ഓഫിസിനു സമീപത്തെ കരിങ്കല്‍ ക്വാറിയിലാണ് അപകടം.
കൊണ്ടോട്ടി ചേപ്പിലിക്കുന്ന് സുബ്രഹ്മണ്യന്റെ മകന്‍ അഭിനന്ദ് (9) ആണു മരിച്ചത്. ഇന്നു രാവിലെ പത്തോടെ വീട്ടുകാര്‍ക്കൊപ്പം കുളിക്കാനായി ക്വാറിയില്‍ എത്തിയതായിരുന്നു.
കാണാതായ ഉടന്‍ കൂടെയുള്ളവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തി. വൈകാതെ മുങ്ങിയെടുത്ത് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊണ്ടോട്ടി പോലിസ് സ്ഥലത്തെത്തി. മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയി.