ബംഗാളിലെ ദുര്‍ഗാ പന്തലില്‍ പത്ത് കയ്യുള്ള മമതാ ബാനര്‍ജിയുടെ വിഗ്രഹവും

Update: 2021-10-08 04:41 GMT

നോര്‍ത്ത് പര്‍ഗാന: പശ്ചിമ ബംഗാളിലെ നോര്‍ത്ത് പര്‍ഗാനയിലെ ദുര്‍ഗാ പന്തലില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിഗ്രഹവും. നോര്‍ത്ത് പര്‍ഗാന ജില്ലയിലെ ഉന്നയാന്‍ സമിതി ബഗൗഹതി നസ്രുല്‍ പാര്‍ക്കിലാണ് മമതയുടെ വിഗ്രഹം മറ്റ് ദേവതമാര്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ടത്.

വിഗ്രഹത്തിന് പത്ത് കൈകളുള്ളതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഓരോ കയ്യിലും സര്‍ക്കാരിന്റെ ഓരോ പദ്ധതിയുടെ സൂചനയും നല്‍കിയിരിക്കുന്നു.

ഫൈബര്‍ ഗ്ലാസുകൊണ്ടാണ് വിഗ്രഹം നിര്‍മിച്ചത്. ഇത്തരത്തിലൊരു പന്തല്‍ ഒരുക്കാന്‍ ഒന്നര മാസം സമയമെടുത്തു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

പ്രോട്ടോകോളും മാര്‍ഗനിര്‍ദേശവും അനുസരിച്ച് പന്തല്‍ വിശാലവും കാറ്റും വെളിച്ചവും കടക്കുന്നതായിരിക്കണം.

ഒക്ടോബര്‍ 7 മുതല്‍ 15വരെയാണ് നവരാത്രി ഉല്‍സവം. അഷ്ടമി ഒക്ടോബര്‍ 13നും ദശമി ഒക്ടോബര്‍ 15നുമാണ് വരുന്നത്.

മറ്റ് പല സ്ഥലങ്ങളിലും സമാനമായ വിഗ്രഹങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. 

Tags:    

Similar News