വനത്തില്‍വെച്ച് ആദിവാസി ബാലന് പാമ്പുകടിയേറ്റു
പുല്‍പ്പള്ളി മരക്കടവ് കോളനിയിലെ പതിമൂന്നുകാരനാണ് പാമ്പുകടിയേറ്റത്.
കല്‍പ്പറ്റ: വനത്തില്‍ വച്ച് ആദിവാസി ബാലന് പാമ്പു കടിയേറ്റു. ഡോക്ടര്‍മാരുടെ സമയോചിത ഇടപെടല്‍ മൂലം ജീവന്‍ തിരിച്ചുകിട്ടി. പുല്‍പ്പള്ളി മരക്കടവ് കോളനിയിലെ പതിമൂന്നുകാരനാണ് പാമ്പുകടിയേറ്റത്. ഉടന്‍ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി.
ബുധനാഴ്ച ഉച്ചയോടെ പാമ്പുകടിയേറ്റ കുട്ടി ഏകദേശം നാല്‍പത്തിയഞ്ച് മിനിറ്റിനുള്ളില്‍ വീട്ടില്‍ തിരിച്ചെത്തിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ സമീപവാസികള്‍ പത്ത് കിലോമീറ്റര്‍ അകലെയുള്ള പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
പിന്നീട് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും എത്തിച്ചു.അവിടെനിന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൂര്‍ഖന്‍ പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് നിഗമനം.