യുപിയിലെ ക്ഷേത്രത്തില്‍ കൂലിപ്പണിക്കുപോയ തൊഴിലാളിയെ മുസ്‌ലിമായതിന്റെ പേരില്‍ തല്ലിച്ചതച്ചു

Update: 2021-03-18 18:03 GMT

ന്യൂഡല്‍ഹി: ക്ഷേത്രത്തില്‍ വെള്ളം കുടിക്കാന്‍ കയറിയ മുസ്‌ലിം ആണ്‍കുട്ടിയെ മര്‍ദ്ദിച്ചതിനു തൊന്നുപിന്നാലെ സമാനമായ സംഭവം വീണ്ടും ഉത്തര്‍പ്രദേശില്‍ നിന്ന് റിപോര്‍ട്ട് ചെയ്തു. യുപിയിലെ ഇറ്റാവയില്‍ ക്ഷേത്രത്തില്‍ കൂലിപ്പണിക്കുപോയ പതിമൂന്നുകാരനെയാണ് ക്ഷേത്ര അധികൃതര്‍ മുസ്‌ലിമായതിന്റെ പേരില്‍ മര്‍ദ്ദിച്ചത്.

ക്ലാരിയോണ്‍ റിപോര്‍ട്ട് അനുസരിച്ച് ഡാനിഷ് എന്ന പേരുള്ള കുട്ടിയാണ് ക്ഷേത്രത്തില്‍ കൂലിപ്പണിയ്ക്കായി എത്തിയത്. ജോലി തുടങ്ങുമ്പോള്‍ ക്ഷേത്രം അധികൃതര്‍ നല്ല രീതിയിലാണ് പെരുമാറിയത്. ഇതിനു മുന്‍പും രണ്ടു തവണ അവിടെ പണിക്കുപോയിട്ടുണ്ട്. ഇത്തവണ കൂലി എത്രയാണെന്ന് അവര്‍ ചോദിച്ചു. 460 രൂപയെന്ന് മറുപടി പറഞ്ഞു. പണം നല്‍കാന്‍ ക്ഷേത്രത്തിനകത്തേക്ക് വിളിച്ചു. അവിടെ പണം നല്‍കും മുമ്പ് പേര് എന്താണെന്ന് ചോദിച്ചു. ഡാനിഷ് എന്ന് മറുപടി പറഞ്ഞു. മുസ് ലിമാണോ എന്ന് എടുത്തു ചോദിച്ചു. അതെ എന്ന് മറുപടി പറഞ്ഞു. അത് കേട്ടതും അവര്‍ ഗേറ്റ് പൂട്ടി ഡാനിഷിനെ തൂണില്‍ കെട്ടിയിട്ട് ഇരുമ്പ് പൈപ്പുകൊണ്ട് മര്‍ദ്ദിച്ചു. രണ്ട് പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് ഡാനിഷ് മൊഴി നല്‍കി.

പോലിസും കുടുംബവും വന്നശേഷമാണ് ഡാനിഷിനെ രക്ഷിച്ചത്. കുടുംബം പോലിസ് പരാതി നല്‍കി. ക്ഷേത്രം അധികൃതരും മൊബൈല്‍ മോഷ്ടിച്ചുവെന്നാരോപിച്ച് പരാതി നല്‍കിയിട്ടുണ്ട്.

അതിനിടയില്‍ പോലിസ് കൂലിത്തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമായി പോലിസ് പറയുന്നത്. വാര്‍ത്ത റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനോടും കോത് വാളി പോലിസ് അതാവര്‍ത്തിച്ചു. പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

Similar News