ശാഹീന്‍ബാഗ് പ്രതിഷേധത്തെക്കുറിച്ച് ഡോക്യുമെന്ററിയെടുത്ത യുഎസ് മാധ്യമപ്രവര്‍ത്തകനെ ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന്തിരിച്ചയച്ചു

Update: 2022-08-26 02:32 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജനും അമേരിക്കന്‍ പൗരനുമായ മാധ്യമപ്രവര്‍ത്തകന്‍ അംഗദ് സിങ്ങിനെ ഇന്നലെ രാത്രി ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് എമിഗ്രേഷന്‍ വിഭാഗം തിരിച്ചയച്ചു. എന്തുകൊണ്ടാണ് തിരിച്ചയച്ചതെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

അദ്ദേഹത്തിന്റെ മാതാവാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ മാധ്യമമായ വൈസ് ന്യൂസിലെ ഡോക്യുമെന്ററി പ്രോഡ്യൂസറാണ് അംഗദ്. ഒരു കുടുംബകൂട്ടായ്മയില്‍ പങ്കെടുക്കായാണ് ഇദ്ദേഹം ഇന്ത്യയിലെത്തിയത്. 

പഞ്ചാബിലുള്ള ഞങ്ങളെ കാണാന്‍ ഡല്‍ഹിയിലേക്ക് 18 മണിക്കൂര്‍ യാത്ര ചെയ്ത് എത്തിയ അമേരിക്കന്‍ പൗരനായ മകനെ നാടുകടത്തി' -ഗുര്‍മീത് കൗര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'അടുത്ത വിമാനത്തില്‍ത്തന്നെ ന്യൂയോര്‍ക്കിലേക്ക് മടക്കി അയക്കുകയായിരുന്നുവത്രെ. ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാത്തതിന് കാരണം ബോധ്യപ്പെടുത്തിയിട്ടില്ലെന്ന് മാതാവ് ഗുര്‍മീത് കൗര്‍ പറഞ്ഞു.

'പുരസ്‌കാരം നേടിയ അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനമാണ് അവരെ ഭയപ്പെടുത്തുന്നതെന്ന് ഞങ്ങള്‍ക്കറിയാം. അവന്‍ ചെയ്ത കഥകളും അവന് ചെയ്യാന്‍ കഴിവുള്ള കഥകളുമാണ്, അവന്റെ മാതൃരാജ്യത്തോടുള്ള സ്‌നേഹമാണ് അവര്‍ക്ക് സഹിക്കാന്‍ കഴിയാത്തത്'-അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി.

Full View

ബുധനാഴ്ച രാത്രി 8.30ന് സിങ് ഡല്‍ഹിയില്‍ വന്നിറങ്ങിയെന്നും മൂന്ന് മണിക്കൂറിനുള്ളില്‍ യുഎസിലേക്ക് തിരിച്ചയച്ചെന്നും മറ്റൊരു കുടുംബാംഗം പറഞ്ഞു. സംഭവത്തില്‍ ഡല്‍ഹി എയര്‍പോര്‍ട്ട് അധികൃതര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.

വൈസ് ന്യൂസിന്റെ ഡോക്യുമെന്ററി പ്രൊഡ്യൂസറായി ജോലി ചെയ്യുന്ന സിങ് ഒരു കുടുംബസംഗമത്തിനായാണ് ഇന്ത്യയിലെത്തിയതെന്ന് അദ്ദേഹത്തിന്റെ ബന്ധു പറഞ്ഞു.

അദ്ദേഹം ശാഹീന്‍ബാഗ്് പ്രതിഷേധത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിച്ചിരുന്നു... ആ ഡോക്യുമെന്ററി കാരണം സര്‍ക്കാര്‍ അസ്വസ്ഥരായിരുന്നു. ഇന്ത്യയിലെ ദലിതുകളെ കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാന്‍ ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ വിസയ്ക്കുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന അടുത്തിടെ നിരസിക്കപ്പെട്ടു.

Tags:    

Similar News