എ വിജയരാഘവന്‍ ഏറ്റവും വലിയ വര്‍ഗീയവാദി: കെ സുധാകരന്‍

Update: 2021-09-21 02:59 GMT

കണ്ണൂര്‍: സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ ഏറ്റവും വലിയ വര്‍ഗീയവാദിയാണെന്നും ഇത്തരം ശിഖണ്ഡിയെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ യുദ്ധം ചെയ്യുന്നതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മതമേലധ്യക്ഷന്മാരുമായി സര്‍ക്കാര്‍ യുദ്ധം ചെയ്യാന്‍ പാടുണ്ടോയെന്നും എല്ലാവരെയും വിളിച്ച് ചേര്‍ത്ത് പ്രശ്‌നം പരിഹരിക്കകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


മതമേലധ്യക്ഷന്മാമര്‍ വീണ്ടും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നു. അതിനാല്‍ പ്രശ്‌നം പരിഹരിച്ചുവെന്ന സര്‍ക്കാരിന്റെ അവകാശവാദത്തില്‍ കഴമ്പില്ലെന്ന് സുധാകരന്‍ പറഞ്ഞു. അതേസമയം ബിഷപ്പ് ആരോപിച്ചപോലുള്ള ഏതെങ്കിലും തരത്തിലുള്ള ജിഹാദ് പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരിനോട് അന്വേഷണത്തിന് ആവശ്യപ്പെടുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി.




Tags:    

Similar News