ഒരാഴ്ചക്കു ശേഷം അഫ്ഗാനിസ്താനില്‍ ബാങ്കുകള്‍ തുറന്നു

Update: 2021-08-26 05:24 GMT

കാബൂള്‍:  താലിബാന്‍ കാബൂള്‍ പിടിച്ചതിനെത്തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തില്‍ അടച്ചിട്ടിരുന്ന ബാങ്കുകള്‍ തുറന്നു. ശാഖകള്‍ക്കു മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അക്കൗണ്ടുകളിലുളള പണം കറന്‍സിയാക്കി കയ്യില്‍ കരുതാനാണ് എല്ലാവരുടെയും ശ്രമം.

ആഗസ്ത് 15ാം തിയ്യതി താലിബാന്‍ കാബൂള്‍ പിടിക്കുകയും മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഖാനി നാടുവിടുകയും ചെയ്ത ദിവസമാണ് ബാങ്കുകള്‍ അവസാനം പ്രവര്‍ത്തിച്ചത്.

താലിബാന്‍ ബാങ്കുകള്‍ ആക്രമിക്കാനിടയുണ്ടെന്ന പ്രചാരണം ആ ദിവസങ്ങളില്‍ ശക്തമായിരുന്നു. അന്നുതന്നെ ബാങ്കുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു.

എന്നാല്‍ അഫ്ഗാന്‍ സെന്‍ട്രല്‍ ബാങ്കിന് അനുവദിച്ച 7000 ദശലക്ഷം ഡോളര്‍ നല്‍കേണ്ടെന്ന് യുഎസ് തീരുമാനിച്ചതോടെ ബാങ്കുകള്‍ക്ക് പിന്നീട് തുറക്കാനായില്ല. ഐഎംഎഫ് നല്‍കാനുള്ള 46 ദശലക്ഷം ഡോളവും നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. 

ആഗസ്ത് 15നു ശേഷം എടിഎമ്മുകള്‍ക്ക് മുന്നില്‍ കനത്ത തിരക്കായിരുന്നു. പ്രശ്‌നങ്ങള്‍ ആരംഭിക്കും മുമ്പ് കറന്‍സിയായി പണം സൂക്ഷിക്കാനായിരുന്നു എല്ലാവരുടെയും ശ്രമം. കറന്‍സിയാണ് അഫ്ഗാനിലെ പ്രധാന വിനിമയമാര്‍ഗം. 

Tags:    

Similar News