അടിമാലി: വീട്ടുവളപ്പിൽ നട്ടുവളർത്തിയ 39 കഞ്ചാവ് ചെടികളുമായി യുവാവ് പിടിയിൽ. ഇടുക്കി പനം കൂട്ടി ഇളമ്പശ്ശേരിയിൽ ഡെനിൽ വർഗ്ഗീസ് (20) ആണ് അറസ്റ്റിലായത്. അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് ഓഫിസിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ രാജേന്ദ്രനും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പാകി മുളപ്പിച്ച നിലയിൽ 18 സെന്റീ മീറ്ററോളം വളർച്ചയെത്തിയ തൈകളാണ് കണ്ടെത്തിയത്. പ്രതിയെ അടിമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ദേവികുളം സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. അസി എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എൻ കെ ദിലീപ്, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) അഗസ്റ്റ്യൻ ജോസഫ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ എം സുരേഷ്, വി പ്രശാന്ത്, യദുവംശരാജ്, വനിത സിവിൽ എക്സൈസ് ഓഫിസർ സിമി ഗോപി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു റെയ്ഡ്.