വയനാട്ടില്‍ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Update: 2020-09-04 05:23 GMT

കല്‍പ്പറ്റ: വയനാട്ടില്‍ എലിപ്പനി ബാധിച്ചു ചികിത്സയിലായിരുന്നയുവാവ് മരിച്ചു. കാരക്കാമലപരേതനായ പൈനാടത്ത് തോമസിന്റെയുംഅച്ചാമ്മയുടെയും മകന്‍ ആന്റണി(ആന്റു)വാണ് മരിച്ചത്. 46 വയസ്സായിരുന്നു.

എലിപ്പനി ബാധിച്ച്രണ്ടാഴ്ചയായികോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നു വെളുപ്പിനായിരുന്നു അന്ത്യം.

രോഗശമനം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു.ഭാര്യ: ജിനി, മക്കള്‍: ഡോണ, ഡെല്‍ന, ഡെനില്‍. സംസ്‌ക്കാരംകാരക്കാമല സെന്റ്. മേരീസ് പള്ളി സെമിത്തേരിയില്‍. 

Similar News