ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

ദീര്‍ഘകാലം ആകാശവാണിയില്‍ വാര്‍ത്താ അവതാരകനായിരുന്നു

Update: 2024-10-05 08:52 GMT

തിരുവനന്തപുരം: ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍വെച്ചാണ് അന്ത്യം. ദീര്‍ഘകാലം ആകാശവാണിയില്‍ വാര്‍ത്താ അവതാരകനായിരുന്നു.കൗതുക വാര്‍ത്തകളിലൂടെ ശ്രദ്ധനേടിയിരുന്നു. സാക്ഷി പരിപാടിക്ക് ശബ്ദം നല്‍കി. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് അദ്ദേഹം ആകാശവാണിയില്‍ എത്തിയത്. റേഡിയോ വാര്‍ത്താ അവതരണത്തില്‍ പുതിയ മാതൃകയുണ്ടാക്കിയ വ്യക്തിയാണ് രാമചന്ദ്രന്‍.





Tags:    

Similar News