തൃശൂരിങ്ങെടുക്കുമോ? സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് തിരശ്ശീല വീഴാന്‍ മണിക്കൂറുകള്‍
സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് തിരശ്ശീല വീഴാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മല്‍സരത്തില്‍ മുന്നിട്ട് തൃശൂര്‍ ജില്ല
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് തിരശ്ശീല വീഴാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മല്‍സരത്തില്‍ മുന്നിട്ട് തൃശൂര്‍ ജില്ല. 1005 പോയിന്റുമായാണ് തൃശൂര്‍ മുന്നിട്ടു നില്‍ക്കുന്നത്. 1002 പോയിന്‌റുമായി പാലക്കാട് തൊട്ടു പുറകിലും 998 പോയിന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്തുമുണ്ട്. 993 പോയിന്റുമായി കോഴിക്കോട് നാലാം സ്ഥാനത്തും 977 പോയിന്റുമായി മലപ്പുറം അഞ്ചാം സ്ഥാനത്തും കുതിക്കുകയാണ്. ഇന്ന് വൈകീട്ടോടെ മല്‍സര ചിത്രം തെളിയും.
സമാപന പരിപാടി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. സിനിമാ താരം ടൊവിനോ തോമസ് ആണ് മുഖ്യാതിഥി. ഇത്തവണയും പരാതിയും അപ്പീലുകളുമായി തന്നെയാണ് കലോല്‍സവം മുന്നേറിയത്. മിമിക്രിയും മോണോ ആക്ടും നാടകവും തിരുവാതിരക്കളിയും ഒപ്പനയും കോല്‍ക്കളിയുമുള്‍പ്പെടെ എല്ലാ കലാപരിപാടികളും സദസ്സിനെ കയ്യിലെടുക്കുന്നതു തന്നെയായിരുന്നു.