ബെംഗളൂരു: അബ്ദുല്‍ മജീദ് മൈസൂറിനെ കര്‍ണാടക എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു. കഴിഞ്ഞ 2 ദിവസമായി ബെംഗളൂരുവില്‍ ചേര്‍ന്ന സംസ്ഥാന പ്രതിനിധി സഭയാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. 27 അംഗ കൗണ്‍സിലിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. യോഗത്തില്‍ ദേശീയ പ്രസിഡന്റ് എം കെ ഫൈസി, ദേശീയ വൈസ് പ്രസിഡന്റ് ദെല്ഹന് ബാഖവി, ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബൈ, മുഹമ്മദ് ഷാഫി തുടങ്ങിയ ദേശീയ നേതാക്കളും സന്നിഹിതരായിരുന്നു.
ദേവന്നൂര്‍ പുതനഞ്ജയ, സയ്യീദ സാദിയ(വൈസ് പ്രസിഡന്റുമാര്‍), അബ്ദുള്‍ ലത്തീഫ് പുത്തൂര്‍, ഭാസ്കര്‍ പ്രസാദ്, അഫ്സര്‍ കോടിപേട്ട് (സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍), അഷ്റപ് മച്ചാര്‍, ആനന്ദ് മിത്തബയല്‍, ഷാഫി ബെല്ലെയര്‍ (സംസ്ഥാന സെക്രട്ടറിമാര്‍), ഖാലിദ് യാദ്ഗിര്‍ (ട്രഷറര്‍), അബ്ദുള്‍ ഹന്നാന്‍ പ്രഫ. നസ്നീന് ബീഗം, അല്‍ഫോണ്‍സൊ ഫ്രാങ്കൊ, അഡ്വ. മജീദ് ഖാന് തുടങ്ങി 27 അംഗങ്ങള്‍ അടങ്ങുന്ന കൗണ്‍സിലിനെയും തിരഞ്ഞെടുത്തു.