എമ്പുരാൻ സിനിമ വിവാദം; വിഷയം പാർലമെൻ്റിൽ ഉന്നയിക്കാനൊരുങ്ങി സിപിഎം

Update: 2025-04-01 05:19 GMT

കൊച്ചി: എമ്പുരാൻ സിനിമ സംബന്ധിച്ച വിവാദം രാജ്യസഭയിൽ ഉന്നയിക്കാൻ അധ്യക്ഷന് കത്ത് നൽകി സിപിഎം. മറ്റു സഭാ നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എംപിയാണ് കത്തു നൽകിയത്.

അതേ സമയം, വിവാദങ്ങളുയർന്ന പശ്ചാത്തലത്തിൽ ചിത്രത്തിൻ്റെ റീ എഡിറ്റിങ് പൂർത്തിയാക്കിയ പുതിയ ഭാഗം ഉടൻ തിയേറ്റിലെത്തും. സംഘപരിവാറിൻ്റെ സമ്മർദ്ദങ്ങൾക്കൊടുവിലാണ് തീരുമാനം. മറ്റുള്ളവർക്ക് വിഷമമുണ്ടാക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്യാൻ തയ്യാറാണെന്ന് സിനിമയുടെ നിർമാതാവും സംവിധായകനും പ്രതികരിച്ചിരുന്നു.

എന്നാൽ ആവിഷ്കാര സ്വാതന്ത്രത്തിനുമേലുള്ള കടന്നുകയറ്റം അനുവദിക്കാനാവില്ലെന്ന് ഭരണപ്രതിപക്ഷ പാർട്ടികളൊന്നടങ്കം പ്രതികരിച്ചു. ആവിഷ്കാര സ്വതന്ത്ര്യമെന്നാൽ സംഘപരിവാറിനെ തൃപ്തിപെടുത്തലല്ല എന്ന് എസ്ഡിപിഐ അടക്കമുള്ള പാർട്ടികൾ നിലപാട് വ്യക്തമാക്കി.

സിനിമ കണ്ട ശേഷം സിനിമക്കെതിരായ സൈബർ ആക്രമണങ്ങൾ വച്ചു പൊറുപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് പാർലമെൻ്റിൽ വിഷയം ഉണയിക്കാൻ സിപിഎം തീരുമാനിച്ചത്.

Tags:    

Similar News