കൊച്ചി: സംഘപരിവാരിനെതിരെ വിമർശനമുനയിച്ചെന്നു പറഞ്ഞ് എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ചിത്രത്തിന്റെ റീ എഡിറ്റിങ്ങ് സംബന്ധിച്ച് തീരുമാനമായില്ല. റീ എഡിറ്റിങ്ങ് ആവശ്യം ഉന്നയിച്ച് നിര്‍മാതാക്കള്‍ സെൻസർ ബോർഡുമായി ബന്ധപ്പെട്ടില്ലെന്നാണ് വിവരം. ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. എന്നാൽ ഇതുവരെയായും അങ്ങനെ ഒരു അപേക്ഷ വന്നില്ലെന്നാണ് സൂചനകൾ. അപേക്ഷിക്കുന്ന മാറ്റങ്ങൾ വരുത്തിയായിരിക്കും പുതിയ പതിപ്പ് ബുധനാഴ്ച തിയ്യേറ്ററിൽ എത്തുക.
മാർച്ച് 27 നാണ് എമ്പുരാൻ തിയേറ്ററിൽ എത്തിയത്. പിഥ്വിരാജ് ആണ് സിനിമയുടെ സംവിധായകൻ.