
തിരുവനന്തപുരം: ഏപിൽ ഒന്ന് മുതൽ വൈദ്യുതി ചാർജ് കൂടും. യൂണിറ്റിന് ശരാശരി 12 പൈസ വെച്ചാണ് കൂട്ടുക. 2027 വരെയുള്ള വൈദ്യുതി നിരക്കായിരിക്കും.
കഴിഞ്ഞ ഡിസംബറില്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനവാണ് ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുന്നത്. ചാര്‍ജ് വര്‍ധനവിലൂടെ 357.28 കോടിയുടെ അധിക വരുമാനമാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.