വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; മുന്നില്‍ മറ്റ് വഴികളില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനം.മുന്നില്‍ മറ്റ് വഴികളില്ലെന്നും നിരക്ക് വര്‍ധന ജനങ്ങള്‍ക്ക് സ്വാഭാവികമായും വിഷമമുണ്ടാക്കുമെന്നും വഴികളില്ലെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവാത്ത രീതിയില്‍ നിരക്ക് വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും നിലവില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.റെഗുലേറ്ററി കമ്മീഷന്‍ ഹിയറിംഗ് കഴിഞ്ഞുവെന്നും റെഗുലേറ്ററി കമീഷന്‍ ഉടന്‍ കെഎസ്ഇബിക്ക് റിപോര്‍ട്ട് കൈമാറുമെന്നും മന്ത്രി അറിയിച്ചു. റെഗുലേറ്ററി കമ്മീഷന്‍ റിപോര്‍ട്ട് കിട്ടിയാലുടന്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും കെ കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.