'കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെ പോലെ മുട്ടില്‍ നടത്തി'; കൊച്ചിയില്‍ തൊഴില്‍ പീഡനം

Update: 2025-04-05 10:12 GMT

കൊച്ചി: കൊച്ചിയിലെ സ്വകാര്യസ്ഥാപനത്തില്‍ തൊഴില്‍ പീഡനമെന്ന് റിപോര്‍ട്ട്. മാസാവസാനം തികക്കേണ്ട ടാര്‍ഗറ്റ് തികച്ചില്ലെന്നു പറഞ്ഞാണ് തൊഴിലാളിയെ ക്രൂര പീഢനത്തിനിരയാക്കിയത്. കഴുത്തില്‍ ബെല്‍റ്റിടുകയും ഇയാളോട് നായ്ക്കളെ പോലെ മുട്ടിലിഴയാനും ആവശ്യപ്പെടുകയായിരുന്നു.

പീഡനത്തിന്റെ വിഡിയോ പുറത്തു വന്നതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. വീടുകളില്‍ ഉത്പന്നങ്ങളുമായെത്തി വില്‍പ്പന നടത്തുന്ന മാര്‍ക്കറ്റിങ് ജീവനക്കാരാണ് പീഢനത്തിനിരയായത്.

നായയെപ്പോലെ നടന്ന് മുറിക്കുള്ളിലെ നാല് മൂലകളിലും നായ മൂത്രമൊഴിക്കുന്നതുപോലെ അഭിനയിപ്പിക്കുക, പാന്റ് അഴിച്ചിട്ട് പരസ്പരം ലൈംഗിക അവയവത്തില്‍ പിടിച്ചു നില്‍ക്കുക, ഒരാള്‍ ചവച്ച് തുപ്പുന്ന പഴം നക്കിയെടുക്കുക, വായില്‍ ഉപ്പ് ഇടുക, തറയില്‍ നാണയം ഇട്ട് നക്കിയെടുത്ത് മുറിക്കകത്താകെ നടക്കുക തുടങ്ങി ക്രൂരമായ പീഡനങ്ങള്‍ക്കാണ് തൊഴിലാളികള്‍ വിധേയരായത്. നിലവില്‍ പോലിസ് സ്ഥാപന ഉടമയുടെ വീട്ടിലെത്തിയെന്നാണ് റിപോര്‍ട്ടുകള്‍.  ഏതാണ് സ്ഥാപനം എന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Tags:    

Similar News