സിദ്ദീഖ് കാപ്പനു വേണ്ടി കൂടുതല്‍ ഇടപെടലുമായി അബ്ദുല്‍ വഹാബ് എംപി; മഥുര ആശുപത്രിയുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കി
സിദ്ദീഖ് കാപ്പന് ഇന്നലെ കൊവിഡ് നെഗറ്റീവ് ആയിട്ടുണ്ട്. ഇതോടെ വൈകാതെ അദ്ദേഹത്തെ ജയിലിലേക്കു തിരിച്ചയക്കുമെന്നാണ് ജയില്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അറിഞ്ഞതെന്നും വഹാബ് എം പി അറിയിച്ചു.
കോഴിക്കോട്: സിദ്ദീഖ് കാപ്പനു വേണ്ടി കൂടുതല്‍ ഇടപെടലുകള്‍ നടത്തി പി വി അബ്ദുല്‍ വഹാബ് എം പി. മഥുരയിലെ പരിചയക്കാര് മുഖേന ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് മികച്ച ചികിത്സ ഉറപ്പാക്കിയെന്ന് അദ്ദേഹം ഫെയ്ബുക്കിലൂടെ അറിയിച്ചു.
'മഥുരയിലെ സുഹൃത്തായ സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് അഡ്വ. തന്‍വീര്‍ അഹമ്മദുമായും മഥുയിലെ മാരുതി ഡീലര്‍ കൂടിയായ അഡ്വ. പവന് ചതുര്‍വേദിയുമായും ഇക്കാര്യം സംസാരിച്ചിരുന്നു. അവര്‍ ആശുപത്രി ചെയര്‍മാനുമായി സംസാരിക്കുകയും മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട് എന്ന് അബ്ദുല്‍ വഹാബ് ്റിയിച്ചു.
സിദ്ദീഖ് കാപ്പന് ഇന്നലെ കൊവിഡ് നെഗറ്റീവ് ആയിട്ടുണ്ട്. ഇതോടെ വൈകാതെ അദ്ദേഹത്തെ ജയിലിലേക്കു തിരിച്ചയക്കുമെന്നാണ് ജയില്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അറിഞ്ഞതെന്നും വഹാബ് എം പി അറിയിച്ചു. സിദ്ദീഖ് കാപ്പന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സംഭവങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാനും അദ്ദേഹത്തിന് നീതി ലഭ്യമാക്കാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ കത്ത് മുഖേനയും ഫോണിലൂടെയും ഇപ്പോഴും ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത്. തെറ്റ് ചെയ്യാത്ത ഒരു മനുഷ്യനെ ഏറെക്കാലം ഉപദ്രവിക്കാന്‍ ആര്‍ക്കും കഴിയില്ല. സത്യം ഒരുനാള്‍ പുറത്ത് വരട്ടെ. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമ്പോഴും ആരുടെയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടരുത്. നീതി കിട്ടുന്നതു വരെ നമുക്ക് ഇടപെടല്‍ തുടരാം എന്നും അബ്ദുല്‍ വഹാബ് ഫെയ്സിബുക്കില്‍ എഴുതി.