ശാരീരിക ക്ഷമത വീണ്ടെടുത്താല്‍ അഭിനന്ദന് യുദ്ധവിമാനം പറപ്പിക്കാം

Update: 2019-03-04 11:44 GMT
ശാരീരിക ക്ഷമത വീണ്ടെടുത്താല്‍ അഭിനന്ദന് യുദ്ധവിമാനം പറപ്പിക്കാം
കോയമ്പത്തൂര്‍: ശാരീരിക ക്ഷമത പൂര്‍ണമായും വീണ്ടെടുത്ത ശേഷം വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്‍ യുദ്ധവിമാനം പറപ്പിക്കുമെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ. യുദ്ധവിമാനം പറപ്പിക്കുന്നവരുടെ ആരോഗ്യകാര്യത്തില്‍ സാഹസത്തിന് തയാറല്ലെന്നും ബി എസ് ധനോവ പറഞ്ഞു. അദ്ദേഹം യുദ്ധവിമാനം പറപ്പിക്കുമോ ഇല്ലയോ എന്നത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ആശ്രയിച്ചിയിരിക്കും. മെഡിക്കല്‍ ഫിറ്റ്‌നസ് ലഭിച്ചാല്‍ അദ്ദേഹത്തിന് വീണ്ടും യുദ്ധവിമാനം പറപ്പിക്കാം. ഇപ്പോള്‍ ചികില്‍സയിലാണ്. എന്ത് ചികില്‍സ വേണമെങ്കിലും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

Similar News